News

കാലിഫോര്‍ണിയയെ നാളെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും

സ്വന്തം ലേഖകന്‍ 11-05-2018 - Friday

കാലിഫോര്‍ണിയ: പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന മെയ് മാസത്തില്‍ മാതാവിനോടുള്ള ആദരസൂചകമായി കാലിഫോര്‍ണിയയിലെ കത്തോലിക്കര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മരിയന്‍ പ്രദിക്ഷണവും വിമലഹൃദയ സമര്‍പ്പണവും നാളെ നടക്കും. കാലിഫോര്‍ണിയായിലെ സാക്രെമെന്റോയുടെ തെരുവില്‍ നടക്കുന്ന കൂറ്റന്‍ പ്രദിക്ഷിണത്തില്‍ ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുക്കുക. പ്രദിക്ഷിണത്തിന്റെ അവസാനം കാലിഫോര്‍ണിയയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുനര്‍സമര്‍പ്പിക്കും.

കാലിഫോര്‍ണിയ സ്റ്റേറ്റ് കാപ്പിറ്റോളിന്റെ പടിഞ്ഞാറു ഭാഗത്ത് വെച്ച് നടക്കുന്ന സമര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍ ല്യോണ്‍സാണ് നേതൃത്വം നല്‍കുന്നത്.മിസിസ്സിപ്പി നദിയുടെ പടിഞ്ഞാറ് ഭാഗത്തു നടക്കുന്ന ‘ഗ്രേറ്റ് മരിയന്‍ പ്രൊസ്സഷന്‍’നു മൂന്നര മൈല്‍ ദൈര്‍ഘ്യമാണുള്ളത്. ഈ വര്‍ഷം പരിശുദ്ധ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് കാലിഫോര്‍ണിയയെ സമര്‍പ്പിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്ന് പ്രദിക്ഷിണത്തിന്റെ സംഘാടകനായായ മൈക്കേല്‍ സോള്‍ട്ടണ്‍ അറിയിച്ചു.

"കാലിഫോര്‍ണിയക്ക് പരിശുദ്ധ ദൈവമാതാവിന്റെ സഹായം അത്യാവശ്യമാണ്. പ്രദേശത്തെ ജനങ്ങള്‍ ദൈവത്തിലേക്ക് തിരിച്ചുവരുന്നതിന് തങ്ങള്‍ പ്രാര്‍ത്ഥിക്കും". സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തിന്, പ്രത്യേകിച്ച് പ്രോലൈഫ് മൂല്യങ്ങളിലേക്ക് കാലിഫോര്‍ണിയ തിരികെ വരുന്നതിനും, സ്ത്രീ പുരുഷനും തമ്മിലുള്ള വിവാഹ ബന്ധത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി ആയിരങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്നും സോള്‍ട്ടണ്‍ വിവരിച്ചു. ഓരോ വര്‍ഷവും മരിയന്‍ പ്രദിക്ഷണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

More Archives >>

Page 1 of 318