News - 2025

പ്രാര്‍ത്ഥന സഫലം; ദയാവധ ബില്‍ പോര്‍ച്ചുഗല്‍ തള്ളി

സ്വന്തം ലേഖകന്‍ 31-05-2018 - Thursday

ലിസ്ബണ്‍: കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോര്‍ച്ചുഗല്ലില്‍ ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളി. ആകെ 230 അംഗങ്ങള്‍ ഉള്ള പാര്‍ലമെന്റില്‍ 110 പേര്‍ ദയാവധത്തെ അനുകൂലിച്ചപ്പോള്‍ 115 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. നാല് എംപിമാര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍ അവതരിപ്പിച്ച നാലുകരടു ബില്ലുകളാണ് തള്ളിയത്. ദയാവധത്തിന് നിയമ സാധുത നല്‍കാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്ത് വന്നിരിന്നു. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രതിഷേധ പ്രകടനവുമായി നൂറുകണക്കിന് വിശ്വാസികളാണ് പാര്‍ലമെന്റിന് ചുറ്റും ബാനറുകളുമായി തടിച്ചുകൂടിയത്.

ഇടതു സോഷ്യലിസ്റ്റ് പാര്‍ട്ടി, റാഡിക്കല്‍ ലെഫ്റ്റ് ബ്ലോക്ക്‌, ദി ഗ്രീന്‍ പാര്‍ട്ടി, പ്യൂപ്പിള്‍, അനിമല്‍സ്- നേച്ചര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ആത്മഹത്യയും, ദയാവധവും നിയമപരമാക്കാന്‍ പാര്‍ലമെന്റിനെ സമീപിച്ചത്. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സമൂഹത്തിനും രാഷ്ട്രത്തിനുമുണ്ടെന്ന് പറഞ്ഞുകൊണ്ട് ‘പോര്‍ച്ചുഗീസ് ഫെഡറേഷന്‍ ഫോര്‍ ലൈഫ്’ 14,000-ത്തിലധികം പേര്‍ ഒപ്പിട്ട അപേക്ഷ നേരത്തെ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിന്നു. നിലവില്‍ ദയാവധം പോര്‍ച്ചുഗലില്‍ മൂന്നു വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

More Archives >>

Page 1 of 324