News - 2025

റോമിലെ ബസിലിക്കയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കോപ്റ്റിക് സഭാതലവൻ

സ്വന്തം ലേഖകന്‍ 12-07-2018 - Thursday

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ ഏറ്റവും വലിയ ബസിലിക്കയായ സെന്റ് പോൾ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ കുർബാന അര്‍പ്പിച്ച് ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍. ജൂലെെ എട്ടാം തീയതി ഞായറാഴ്ചയാണ് അദ്ദേഹം ബലിയര്‍പ്പണം നടത്തിയത്. കത്തോലിക്കാ സഭയില്‍ നിന്നുള്ള ഏതാനും മെത്രാൻമാരും, പുരോഹിതരും, ഈജിപ്തിൽ നിന്നും എത്തിയ കോപ്റ്റിക്ക് സഭയുടെ പുരോഹിതരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ റോമിൽ കഴിയുന്ന കോപ്റ്റിക്ക് സഭ വിശ്വാസികളും എത്തിയിരിന്നു.

ശനിയാഴ്ച ഇറ്റലിയിലെ ബാരിയിൽ നടന്ന എക്യൂമെനിക്കൽ കൂട്ടായ്മയിൽ പങ്കെടുത്തതിന് ശേഷമാണ് തവദ്രോസ് രണ്ടാമൻ റോമിലെത്തിയത്. പശ്ചിമേഷ്യയിലെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാനാണ് ബാരിയിൽ എക്യൂമെനിക്കൽ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ അദ്ധ്യക്ഷതയില്‍ നടന്ന എക്യൂമെനിക്കൽ കൂട്ടായ്മയിൽ പങ്കെടുക്കുവാന്‍ മദ്ധ്യപൂര്‍വ്വേഷ്യയിലെ വിവിധ സഭകളുടെ അധ്യക്ഷന്മാരും പ്രതിനിധികള്‍ ബാരിയില്‍ എത്തിയിരിന്നു.

More Archives >>

Page 1 of 339