News

ഗ്രാമങ്ങളിൽ ബലിയര്‍പ്പിക്കുവാന്‍ റഷ്യൻ സഭയുടെ സഞ്ചരിക്കുന്ന ദേവാലയം

സ്വന്തം ലേഖകന്‍ 28-08-2018 - Tuesday

മോസ്ക്കോ: റഷ്യൻ ഒാർത്തഡോക്സ് സഭയുടെ 'സഞ്ചരിക്കുന്ന ദേവാലയം' കൗതുകമുണർത്തുന്നു. ഗ്രാമ പ്രദേശങ്ങളിൽ ദേവാലയം ഇല്ലാത്ത വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ റഷ്യൻ ഒാർത്തഡോക്സ് സഭ രൂപകൽപന ചെയ്ത 'ദേവാലയ ബസ്' ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മോസ്കോയിൽ നടന്ന യുവജന സമ്മേളനത്തിൽ 'ദേവാലയ ബസ്' പ്രദർശിപ്പിച്ചു. മിഷ്ണറി പ്രവർത്തന വിഭാഗത്തിലാണ് 'സഞ്ചരിക്കുന്ന ദേവാലയം' പ്രദർശനത്തിനു വച്ചത്. റഷ്യൻ ഒാർത്തഡോക്സ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ കിറിലും ബസ് കാണാൻ എത്തിയിരുന്നു.

ഫാ. ആൻഡ്രയ് സ്റ്റെർലക്കോവ് എന്ന വെെദികനാണ് വിശുദ്ധ കുർബാന അർപ്പിക്കാൻ സാധ്യമായ രീതിയിൽ ബസ് രൂപകല്‍പ്പന ചെയ്തത്. ദേവാലയങ്ങള്‍ ഇല്ലാത്ത മുപ്പതോളം ഗ്രാമ പ്രദേശങ്ങളില്‍ ഏഴു വർഷമായി ഫാ. ആൻഡ്രയ് സ്റ്റെർലക്കോവ് തിരുകർമ്മങ്ങൾക്കായി പള്ളി ബസ് ഉപയോഗിക്കുന്നുണ്ട്. സേയിൻസ്ക് എന്ന ചെറിയ നഗരത്തിൽനിന്നും 1100 കിലോമീറ്റർ താണ്ടിയാണ് 'പള്ളി ബസ്' മോസ്കോയിലേ യുവജന സമ്മേളനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തി ചേർന്നത്. സഞ്ചരിക്കുന്ന ദേവാലയം കാണുവാന്‍ നിരവധി ആളുകളാണ് മോസ്കോയില്‍ എത്തിയത്.

More Archives >>

Page 1 of 356