News

നവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി 'കുമ്പസാരം' ടെലിഫിലിം

സ്വന്തം ലേഖകന്‍ 17-09-2018 - Monday

ഖത്തര്‍: കുമ്പസാരത്തിന്റെ ആത്മീയ ആഴവും പാരമ്പര്യമായുള്ള വിശ്വാസത്തിന്റെ തീവ്രതയും എടുത്തു കാട്ടുന്നതുമായ ടെലിഫിലിം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഖത്തര്‍ ജീസസ് യൂത്തിന്റെ ബാനറില്‍ പ്രവാസി മലയാളിയും നിലമ്പൂര്‍ ഇടിവണ്ണ സ്വദേശി മുള്ളൂര്‍ തങ്കച്ചന്റെയും ഡെയ്‌സിയുടെയും മകന്‍ റെസ്ബിന്‍ അഗസ്റ്റ്യനാണ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. 14 മിനിറ്റും 26 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടെലിഫിലിം കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്.

മൂകനായ വ്യക്തി തന്റെ പാപങ്ങള്‍ ആംഗ്യഭാഷയിലൂടെ വൈദികനുമായി കുമ്പസാരത്തില്‍ പങ്കുവയ്ക്കുന്ന ഹൃദയസ്പര്‍ശിയായ രംഗവും ടെലിഫിലിമിനെ ഏറെ ശ്രദ്ധേയമാക്കുന്നു. നാലുവര്‍ഷമായി ഖത്തറിലെ ജീസസ് യൂത്തില്‍ സജീവ പ്രവര്‍ത്തകനായ റെസ്ബിന്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്.

More Archives >>

Page 1 of 363