News - 2025
മെത്രാന്‍ നിയമനം; പ്രശ്ന പരിഹാരത്തിന് വത്തിക്കാന്‍ സംഘം ചൈനയിലേക്ക്
സ്വന്തം ലേഖകന്‍ 20-09-2018 - Thursday
ബെയ്ജിംഗ്: ചൈനയില്‍ മെത്രാമാരുടെ നിയമനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് വത്തിക്കാന്‍ ഒരുങ്ങുന്നതായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് ദിനപത്രം. വത്തിക്കാന്‍ പ്രതിനിധിസംഘം ഈ മാസം ചൈന സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കങ്ങളെല്ലാം തത്വത്തില്‍ പരിഹരിക്കപ്പെട്ടെന്നും വൈകാതെ നടക്കുന്ന അന്തിമ കൂടിക്കാഴ്ചയില്‍ ധാരണ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് അസോസിയേഷന്‍ എന്ന പേരിലാണ് ഈ സമൂഹം അറിയപ്പെടുന്നത്. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത് അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു.
എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്.