News - 2024

ഗര്‍ഭഛിദ്ര അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ഐറിഷ് നേതാവിന്റെ രാജി

സ്വന്തം ലേഖകന്‍ 05-10-2018 - Friday

ഡബ്ലിന്‍: അയർലണ്ട് ഭരിക്കുന്ന ഫെെൻ ഗേയിൽ പാർട്ടിയെടുക്കുന്ന ഭ്രൂണഹത്യ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയുടെ നിയമനിര്‍മ്മാണസഭാംഗമായ പീറ്റർ ഫിറ്റ്സ്പാട്രിക്ക് പാർട്ടി അംഗത്വം രാജിവച്ചു. ഏതാനും മാസം മുൻപ് അയർലണ്ടിൽ ഭ്രൂണഹത്യ നിയമവിധേയമാമാക്കണമോ എന്ന് അറിയാൻ നടന്ന ജനഹിതപരിശോധനയിൽ ഫെെൻ ഗേയിൽ പാർട്ടിയുടെ നിലപാടിൽ നിന്നും വിഭിന്നമായി ഭ്രൂണഹത്യക്കെതിരെയുള്ള നിലപാടാണ് പീറ്റർ ഫിറ്റ്സ്പാട്രിക്ക് സ്വീകരിച്ചിരുന്നത്. ജനഹിതപരിശോധനയുടെ സമയത്ത് പാർട്ടിയിൽ അനുഭവപ്പെട്ട ഒറ്റപ്പെടലാണ് തന്റെ തീരുമാനത്തിനു പിന്നിലെ കാരണമായി ഫിറ്റ്സ്പാട്രിക്ക് ചൂണ്ടി കാണിക്കുന്നത്.

മുന്നോട്ട് ഒരു സ്വതന്ത്രനായി തന്റെ മണ്‌ഡലത്തെ പ്രതിനിധീകരിക്കാനാണ് ആഗ്രഹമെന്ന് പീറ്റർ ഫിറ്റ്സ്പാട്രിക്ക് വ്യക്തമാക്കി. ഇതേ കാരണങ്ങളാൽ തന്നെ സിൻ ഫീൻ എന്ന പാർട്ടിയുടെ നേതാവായിരുന്ന കരോൾ നോളൻ പാർട്ടി അംഗത്വം ജൂണിൽ രാജിവച്ചിരുന്നു. ഫെെൻ ഗേയിൽ പാർട്ടിയുടെ ലീയോ വരാഡ്കർ അയർലണ്ടിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഗര്‍ഭഛിദ്രത്തിനായി ജനഹിത പരിശോധ നടത്തുമെന്ന പ്രഖ്യാപനം നടത്തിയിരിന്നു. ഇന്ത്യൻ വംശജനും സ്വവര്‍ഗ്ഗാനുരാഗിയുമായ ലിയോ വരാഡ്കർ ജനഹിത പരിശോധനയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ വൻ പ്രചാരണമാണ് നടത്തിയത്. ഇതിനെതിരെ പാര്‍ട്ടിക്കകത്തും വ്യത്യസ്ഥ നിലപാട് ഉള്ളവര്‍ ഉണ്ടായിരിന്നുവെന്നാണ് പീറ്റർ ഫിറ്റ്സ്പാട്രിക്കിന്റെ രാജി സൂചിപ്പിക്കുന്നത്.

More Archives >>

Page 1 of 371