News - 2024

എണ്ണം കുറഞ്ഞാലും സഭയ്ക്ക് ആവശ്യം മികച്ച സെമിനാരികള്‍: പ്രമുഖ സെമിനാരി പ്രഫസർ ഫാ. ബർഗ്

സ്വന്തം ലേഖകന്‍ 23-10-2018 - Tuesday

കാലിഫോര്‍ണിയ: എണ്ണത്തിൽ കുറവു വന്നാലും നല്ല സെമിനാരികളാണ് സഭയ്ക്ക് വേണ്ടതെന്നു അമേരിക്കയിലെ പ്രശസ്തനായ സെമിനാരി പ്രഫസർ ഫാ. തോമസ് ബർഗ്. പല സെമിനാരി വിദ്യാർത്ഥികൾക്കും നല്ല രീതിയിൽ കോളേജ് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും, ആത്മീയ വിദ്യാഭ്യാസം ലഭിക്കുന്നില്ലായെന്ന് ന്യൂയോർക്കിലെ സെന്റ് ജോസഫ് സെമിനാരിയിലെ ദെെവ ശാസ്ത്ര പ്രഫസർ കൂടിയായ ഫാ. തോമസ് ബർഗ് ചൂണ്ടിക്കാട്ടി. ആത്മീയ നേതൃത്വം നൽകാൻ കഴിവുള്ള അധ്യാപകരുടെ അഭാവം പല സെമിനാരികളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആത്മാക്കളെ നേടാൻ തക്ക രീതിയിലുള്ള പരിശീലനമായിരിക്കണം സെമിനാരി വിദ്യാർഥികൾക്ക് മുഖ്യമായി നൽകേണ്ടത്. പരസ്പരമുള്ള വിശ്വാസവും കൂടുതല്‍ സുതാര്യതയും സെമിനാരികള്‍ക്ക് ഇടയിലും വളര്‍ച്ച ടീമിനു ഇടയില്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ലൈംഗീക ദുരുപയോഗ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാതെ മൂടിവെക്കുന്നത് തനിക്ക് വേദനയുളവാക്കിയെന്നും ഇത്തരം വിഷയങ്ങളും ചര്‍ച്ചയില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 വയസ്സ് എന്നത് സെമിനാരിയില്‍ പ്രവേശിക്കാനുള്ള പ്രായമാക്കി മാറ്റുന്നത് ഉചിതമാണെന്നും അദ്ദേഹം പങ്കുവച്ചു.

സാമൂഹിക പ്രവർത്തകരേയോ, രാഷ്ട്രീയക്കാരേയോ അല്ല വേണ്ടതെന്നും സുവിശേഷവത്കരണത്തിനു വേണ്ടി തങ്ങളെ തന്നെ സമർപ്പിച്ച ദെെവത്തിന്റെ കാവൽക്കാരെയും പ്രബോധകരെയുമാണ് ആവശ്യം എന്നു പറഞ്ഞ ആരാധനയ്ക്കും, കൂദാശകൾക്കുമായുളള തിരു സംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറയുടെ വാക്കുകളെ ഫാ. തോമസ് ബർഗിന്റെ അഭിപ്രായത്തോടെ നിരവധി ആളുകള്‍ കൂട്ടിവായിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

More Archives >>

Page 1 of 377