News - 2025

മാക്സിമില്യന്‍ ചക്രവര്‍ത്തിയുടെ സ്മരണയില്‍ ഓസ്ട്രിയ

സ്വന്തം ലേഖകന്‍ 10-01-2019 - Thursday

വിയന്ന: ഓസ്ട്രിയായിലെ ഹാസ്ബര്‍ഗ് കത്തോലിക്ക സാമ്രാജ്യത്തിന്റെ സ്ഥാപകനായ മാക്സിമില്യന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മരണപ്പെട്ടതിന്റെ അഞ്ഞൂറാം വാര്‍ഷികാചരണത്തിന് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദേശീയ ആഘോഷ പരിപാടികള്‍ക്ക് നാളെ ജനുവരി 11നു ആരംഭം കുറിക്കും. ഓസ്ട്രിയായിലെ കത്തോലിക്കാ സഭയും, സര്‍ക്കാരും സംയുക്തമായാണ് ‘മാക്സിമില്യന്‍ വര്‍ഷം’ എന്ന പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഓട്ടോമന്‍ സാമ്രാജ്യത്തിലെ ക്രിസ്ത്യന്‍ നേതാക്കള്‍ക്കിടയില്‍ സമാധാനവും, ശാന്തിയും കൈവരുത്തുവാന്‍ നടത്തിയ ശ്രമങ്ങളാണ് മാക്സിമില്യന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയെ ശ്രദ്ധേയനാക്കിയത്. 1459-ല്‍ മാമോദീസ മുങ്ങിയ അതേ ദേവാലയത്തില്‍ തന്നെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതും. 1519 ജനുവരി 12-നാണ് മാക്സിമിലിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മരണപ്പെട്ടത്.

ആഘോഷപരിപാടികളുടെ ഭാഗമായുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ഓസ്ട്രിയായിലെ മിലിട്ടറി രൂപത നേതൃത്വം നല്‍കും. ഓര്‍മ്മയാചരണത്തിന്റെ ഭാഗമായി വിയന്നയിലെ നിയൂസ്റ്റാറ്റിലെ മിലിട്ടറി അക്കാദമിയില്‍ പ്രത്യേക ദിവ്യബലി അര്‍പ്പണവും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ സംസ്കാരത്തിന്റേയും, ചരിത്രത്തിന്റേയും അടിസ്ഥാനമായ ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ നിന്നും നിന്നും അകലുവാനുള്ള ഓസ്ട്രിയയുടെ പ്രവണതയില്‍ നിന്നുമുള്ള വ്യതിചലനമായാണ് ഈ നടപടിയെ ഏവരും നോക്കിക്കാണുന്നത്.


Related Articles »