India - 2024

ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഓഗസ്റ്റ് 31നു കോട്ടയത്ത്

സ്വന്തം ലേഖകന്‍ 14-07-2019 - Sunday

കോട്ടയം: ആഗോള ആംഗ്ലിക്കന്‍ സഭയുടെ അധ്യക്ഷന്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഓഗസ്റ്റ് 31ന് കോട്ടയത്ത് എത്തുന്നു. സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ അതിഥിയായാണ് 165 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആംഗ്ലിക്കന്‍ പാരമ്പര്യമുള്ള വിശ്വാസികളുടെ ആത്മീയ പിതാവായ ആര്‍ച്ച് ബിഷപ്പ് കേരളത്തില്‍ എത്തുന്നത്. 31നു രാവിലെ 9.30നു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന ആര്‍ച്ച്ബിഷപ്പിനെ ദക്ഷിണേന്ത്യാ സഭ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

വൈകുന്നേരം അഞ്ചിനു കോട്ടയം ബേക്കര്‍ മൈതാനത്തു വിവിധ മതമേലധ്യക്ഷന്‍മാരും സംസ്ഥാന ജില്ലാ ഭരണനേതൃത്വവും കോട്ടയം പൗരാവലിയും മഹായിടവകയും ചേര്‍ന്ന് ആര്‍ച്ച്ബിഷപ്പിനു പൗരസ്വീകരണം നല്‍കുന്നതുമാണ്. സെപ്റ്റംബര്‍ ഒന്നിനു രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ ആരാധനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സിഎസ്‌ഐ അസന്‍ഷന്‍ ദേവാലയം സന്ദര്‍ശിക്കും. സെപ്റ്റംബര്‍ രണ്ടിനു രാവിലെ 11നു കോട്ടയം സിഎംഎസ് കോളജിലെ ജൂബിലി സമാപന പരിപാടിയില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

More Archives >>

Page 1 of 255