India - 2024

ഭരണങ്ങാനം ഒരുങ്ങി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 19ന് കൊടിയേറും

സ്വന്തം ലേഖകന്‍ 16-07-2019 - Tuesday

ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 19ന് കൊടിയേറും. രാവിലെ 10.45നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11ന് സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15, 6.30, 8.30,11, 2.30, 5 മണി തുടങ്ങീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. എല്ലാ ദിവസവും 11നുള്ള വിശുദ്ധ കുര്‍ബാന വിവിധ ബിഷപ്പുമാരുടെ കാര്‍മ്മികത്വത്തില്‍ നടക്കും.

20ന് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, 21ന് സാഗര്‍ രൂപതാമെത്രാന്‍ മാര്‍ ജെയിസ് അത്തിക്കളം 22ന് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 23ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, 24ന് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, 25ന് ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, 26ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, 27ന് 11ന് പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് വൈകുന്നേരം അഞ്ചിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 7.15 ന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 27 ന് ഉച്ചകഴിഞ്ഞ് 2.30ന് ബധിരര്‍ക്കായി വിശുദ്ധ കുര്‍ബാന. തിരുനാള്‍ ദിവസങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും, സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.

More Archives >>

Page 1 of 255