India - 2024

ഷെവലിയര്‍ എന്‍.എ. ഔസേഫ് മാസ്റ്ററിന്റെ മൃതസംസ്കാരം നാളെ

സ്വന്തം ലേഖകന്‍ 17-07-2019 - Wednesday

തൃശൂര്‍: ഇന്നലെ അന്തരിച്ച കത്തോലിക്ക അല്‍മായ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ പിതാവുമായ ഷെവലിയര്‍ എന്‍.എ. ഔസേഫ് മാസ്റ്ററിന്റെ മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30നു തൃശൂര്‍ ബിഷപ്‌സ് ഹൗസിനു സമീപമുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് 3.15ന് ലൂര്‍ദ്ദ് കത്ത്രീഡലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45നു അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും.

സഭയ്ക്കു നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്ത് 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഔസേഫ് മാസ്റ്ററിന് ഷെവലിയര്‍ പദവി നല്‍കി ആദരിച്ചത്. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമാണ്. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ വൈസ് പ്രസിഡന്റ്, തൃശൂര്‍ കാത്തലിക് യൂണിയന്‍ ചെയര്‍മാന്‍ സിബിസിഐ ദേശീയോപദേശക സമിതി അംഗം, തൃശൂര്‍ രൂപത അല്മായ നേതൃത്വ പരിശീലന കേന്ദ്രം ഡയറക്ടര്‍, സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷന്‍ കണ്‍സള്‍ട്ടന്റ്, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ നിയമനിര്‍മാണ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

More Archives >>

Page 1 of 256