India - 2025
'മത നേതാക്കള്‍ ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം'
സ്വന്തം ലേഖകന്‍ 28-07-2019 - Sunday
കൊച്ചി: ഭ്രൂണഹത്യ നിയമഭേദഗതിക്കെതിരെ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു സീറോ മലബാര്‍സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ്. ഭ്രൂണഹത്യനിയമം ഭേദഗതിക്കായി ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും മനുഷ്യജീവന്റെ മഹത്വം, സംരക്ഷണം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ദര്‍ശനങ്ങള്‍ പുലര്‍ത്തുന്ന വിവിധ മതനേതാക്കള്‍ ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും സീറോ മലബാര്‍സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
പ്രോലൈഫ് ദര്‍ശനങ്ങളെക്കുറിച്ചും സംയുക്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവിധ െ്രെകസ്തവ സഭകളുടെ റിപ്പോര്‍ട്ടുകളില്‍ പഠനം നടത്തുമെന്നും ഭ്രൂണഹത്യയെ ന്യായീകരിക്കാനും നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കാനുമുള്ള ശ്രമങ്ങളെ ഒരുമിച്ചു പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.