India - 2025
ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍ അനുസ്മരണം
24-07-2019 - Wednesday
മാള: കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മധ്യസ്ഥനായ ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ 55ാം ചരമവാര്‍ഷികവും 154ാം ജന്മദിനവും കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടത്തി. തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാ. വര്‍ഗീസ് വിതയത്തില്‍ സിഎംഐ, ഫാ. ജോസ് കാവുങ്ങല്‍, ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സിഎച്ച്എഫ്, റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് ഗോപുരം, സിസ്റ്റര്‍ ഇസബെല്‍ സിഎച്ച്എഫ്, ജോജോ പോള്‍ വിതയത്തില്‍, ജോസ് വിതയത്തില്‍ എന്നിവര്‍ ദീപങ്ങള്‍ തെളിച്ചു.
തുടര്‍ന്നുനടന്ന ആഘോഷമായ സമൂഹബലിയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. ദിവ്യബലിയെത്തുടര്‍ന്ന് കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. തുടര്‍ന്ന് നേര്‍ച്ച ഊട്ടും ഉണ്ടായിരുന്നു. ഹോളിഫാമിലി സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സിഎച്ച്എഫ് നന്ദി പ്രകാശിപ്പിച്ചു.