India - 2025

പിടിഎ സംസ്ഥാന കമ്മറ്റി പുരസ്കാരം ഫാ. സി. സി ജോണിന്

27-07-2019 - Saturday

തിരുവനന്തപുരം: പിടിഎ സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയ മാതൃകാ അധ്യാപക പുരസ്കാരം, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സി. സി. ജോണിന്. കേരള ത്തിലെ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുള്ള സെന്റ് മേരീസ് സ്‌കൂളില്‍ 2018 വര്‍ഷം നടത്തിയ പ്രവര്‍ത്തന മികവിനാണു പുരസ്‌കാരം.

എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയവും പ്ലസ് ടൂ പരീക്ഷയില്‍ 99 ശതമാനം വിജയവും നേടിയിരുന്നു. ഓഗസ്റ്റ് മൂന്നി ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാജില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. പത്തനംതിട്ട നന്നുവക്കാട് സ്വദേശിയായ ഫാ. ജോണ്‍ കഴിഞ്ഞ നാലു വര്‍ഷമായി പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്.

More Archives >>

Page 1 of 258