News - 2025
കര്‍ദ്ദിനാള്‍ റോജര്‍ എച്ചെഗരായി ദിവംഗതനായി
06-09-2019 - Friday
വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ മുന്‍ വൈസ് ഡീനും ഫ്രാന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാളുമായ റോജര്‍ എച്ചെഗരായി(96) അന്തരിച്ചു. കര്‍ദ്ദിനാള്‍ എച്ചെഗരായിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. പാരീസിലെ സഹായ മെത്രാനായും മാഴ്‌സയില്‍സിലെ ആര്‍ച്ച്ബിഷപ്പായും സേവനം ചെയ്ത അദ്ദേഹം 1988ല്‍ റോമിലെത്തി പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസിന്റെ അധ്യക്ഷനായി ചുമതലയേറ്റു.1998ല്‍ 75ാം വയസില്‍ റിട്ടയര്‍ ചെയ്യുന്നതുവരെ ഈ പദവിയില്‍ തുടര്‍ന്നു.
ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തെ 1979ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2005ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ വൈസ് ഡീനായി. 2017ല്‍ അദ്ദേഹം വത്തിക്കാനില്‍ നിന്നു ഫ്രാന്‍സിലെ ബയോണില്‍ തിരിച്ചെത്തി. കര്‍ദ്ദിനാള്‍ എച്ചെഗരായിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.