India - 2025
ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ ചരമവാര്‍ഷികം ആചരിച്ചു
15-09-2019 - Sunday
ആര്‍പ്പൂക്കര: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക ഡയറക്ടറും മഹാമിഷണറിയുമായ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ 21ാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ മാതൃഇടവകയായ കോട്ടയം ആര്‍പ്പൂക്കര ചെറുപുഷ്പം ഇടവകയില്‍ മിഷന്‍ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മിഷന്‍ സംഘടനയുടെ പ്രാരംഭകനും മഹാമിഷണറിയുമാണ് മാലിപ്പറമ്പിലച്ചനെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സഭയുടെ യഥാര്‍ത്ഥ ദൗത്യങ്ങളിലൊന്നാണ് മിഷന്‍ പ്രവര്‍ത്തനം. അതൊരിക്കലും വിസ്മരിക്കാന്‍ പാടില്ല. സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ സഭയുടെ പൊതുപ്രശ്‌നമായി കാണാന്‍ പാടില്ലെന്നും മാര്‍ തറയില്‍ കൂട്ടിച്ചേര്‍ത്തു. മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, അരുണ്‍ ജോസ്, റവ. ഡോ. ഫ്രാന്‍സിസ് ചീരങ്കല്‍, ബിനോയ് പള്ളിപ്പറന്പില്‍, ഫാ. ടോജി പുതിയാപറന്പില്‍, ഫാ. ആന്റണി പെരുമാനൂര്‍, അലീന ജയ്‌മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാലിപ്പറന്പിലച്ചന്റെ കബറിടത്തില്‍ നടത്തിയ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്കു സമാപനമായി.