Life In Christ - 2024

പ്രതിയെ ആശ്വസിപ്പിച്ച് ബൈബിൾ നല്‍കിയതില്‍ ജഡ്ജിക്കെതിരെ പ്രതിഷേധവുമായി നിരീശ്വരവാദികള്‍

സ്വന്തം ലേഖകന്‍ 08-10-2019 - Tuesday

കാലിഫോര്‍ണിയ: കൊലക്കേസിലെ പ്രതിക്ക് വിധിന്യായത്തിന് ശേഷം ജഡ്ജി സ്വകാര്യ ബൈബിൾ നല്‍കിയതില്‍ അസ്വസ്ഥരായി നിരീശ്വരവാദികള്‍. സ്വന്തം അപ്പാർട്ട്മെന്റിൽ വിശ്രമിക്കുകയായിരുന്ന നിരപരാധിയെ മുറി മാറി കയറി വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്തുവർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ച ശേഷമാണു ജഡ്ജി ടമ്മി കെംപ് പ്രതിയെ ആശ്വസിപ്പിച്ചു ബൈബിള്‍ നല്‍കിയത്. ഇതില്‍ പ്രതിഷേധവുമായി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ജഡ്ജിയുടെ നിലപാട് അധികാരപരിധി ലംഘനമാണെന്ന വിചിത്രവാദം ചൂണ്ടികാട്ടി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷൻ പ്രതിനിധി മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മൂത്തമകൻ ടെക്സസ് സ്റ്റേറ്റ് കമ്മീഷൻ ഓൺ ജുഡിഷ്യൽ കോണ്ടക്റ്റ് മുമ്പാകെ പരാതി നൽകിയിരിക്കുകയാണ്.

എന്നാൽ വിഷയത്തില്‍ ജഡ്ജിക്ക് പൂര്‍ണ്ണ പിന്തുണയുമായി ടെക്സാസ് ആസ്ഥാനമായി മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയിട്ടുണ്ട്. ജഡ്ജിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ലീഗൽ കൗൺസൽ പ്രതിനിധി ഹിരം സാസർ പറഞ്ഞു. തന്റെ മുറിയിൽ ആരോ അതിക്രമിച്ചു കയറി എന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥ വെടിവെച്ചുകൊന്നത്. തെറ്റിദ്ധാരണയുടെ പുറത്തായിരിന്നു വെടിവെയ്പ്പ്. കോടതി വിധി ന്യായത്തിന് ശേഷം ജഡ്ജി പ്രതിക്ക് ബൈബിൾ കൈമാറുകയും വേദവാക്യങ്ങൾ ഉരുവിട്ട് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് നിരീശ്വര സംഘടനകളെ പ്രകോപിപ്പിച്ചത്.

More Archives >>

Page 1 of 15