India - 2025

മലങ്കര സുറിയാനി കത്തോലിക്ക സഭാ ദ്വിതീയ അസംബ്ലിക്കു ആരംഭം

സ്വന്തം ലേഖകന്‍ 08-10-2019 - Tuesday

പട്ടം: മലങ്കര സുറിയാനി കത്തോലിക്ക സഭാ ദ്വിതീയ അസംബ്ലി സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്‍ററിൽ ആരംഭിച്ചു. ഇന്നു രാവിലെ 10 മണിക്ക് കർദ്ദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവ പതാക ഉയര്‍ത്തി അസംബ്ലി ഉദ്ഘാടനം ചെയ്തു. കർദ്ദിനാൾ ക്‌ളീമിസ് ബാവയുടെ അധ്യക്ഷതയിൽ നടക്കുന്ന അസംബ്ലിയിൽ എല്ലാ മെത്രാപ്പോലീത്തമാരും, വിവിധ ഭദ്രാസനങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദിക, സന്യസ്ത, അൽമായ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്.

'കൃപ നിറയുന്ന കുടുംബങ്ങൾ' എന്നതാണ് അസംബ്ലിയുടെ ചിന്താവിഷയം. വിഷയാവതരണം, പാനൽ ചർച്ച, റിപ്പോർട്ടവതരണം, പൊതു ചർച്ചകൾ എന്നിവ അസംബ്ലിയുടെ ഭാഗമായി നടത്തും. പത്താം തീയതി ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ ഇരുപത്തിയഞ്ചാം ഓർമ്മത്തിരുന്നാൽ ആഘോഷങ്ങളോടെ അസംബ്ലി സമാപിക്കും.

More Archives >>

Page 1 of 275