India - 2025
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി
സ്വന്തം ലേഖകന്‍ 09-10-2019 - Wednesday
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ ഇന്നലെ വെന്റിലേറ്ററില്‍ നിന്നു നീക്കിയതായും ഭക്ഷണവും കഴിച്ചു തുടങ്ങിയെന്നും എഴുന്നേറ്റ് ഇരിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം അണുബാധയ്ക്കുള്ള സാധ്യത പരിഗണിച്ച് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ഇപ്പോഴും കഴിയുന്നത്.