Life In Christ - 2024

പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്ക് വീണ്ടും മറ്റൊരു നോബല്‍ സമ്മാന ജേതാവു കൂടി

സ്വന്തം ലേഖകന്‍ 26-10-2019 - Saturday

വത്തിക്കാന്‍ സിറ്റി: നോബല്‍ സമ്മാനം ലഭിച്ച ജര്‍മ്മന്‍ പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേല്‍ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്കു തെരെഞ്ഞെടുത്ത് മാസങ്ങള്‍ പിന്നിടും മുന്‍പ് മറ്റൊരു നോബല്‍ സമ്മാന ജേതാവു കൂടി വത്തിക്കാന്‍ അക്കാഡമിയിലേക്ക്. എന്‍സൈം ലബോറട്ടറിയില്‍ സൃഷ്ടിച്ചുകൊണ്ട് രസതന്ത്രത്തില്‍ നടത്തിയ അത്യപൂര്‍വ്വ കണ്ടുപിടുത്തത്തിനു നോബല്‍ സമ്മാനം ലഭിച്ച അമേരിക്കയിലെ പെന്‍സില്‍വേനിയ സ്വദേശിനി ഫ്രാന്‍സെസ് അര്‍ണോള്‍ഡാണ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാ‍ഡമിയുടെ (Pontifical Academy for Sciences) പ്രത്യേക അംഗമായി നിയമിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയ സാങ്കേതിക ശാസ്ത്ര സ്ഥാപനത്തില്‍ (Institute of Technology in Pasadena) ജൈവരസതന്ത്രം, രസതന്ത്ര എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളുടെ പ്രഫസറായി സേവനമനുഷ്ഠിക്കവെയാണ് വത്തിക്കാന്റെ പ്രത്യേക നിയമനം ഫ്രാന്‍സെസിനെ തേടിയെത്തുന്നത്. 1956-ല്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലായിരിന്നു ഇവരുടെ ജനനം. 1979-ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബഹിരാകാശ ശാസ്ത്രത്തില്‍ ബിരുദവും ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷമാണ് 63 വയസ്സുള്ള ഫ്രാന്‍സെസിനെ തേടി നോബേല്‍ സമ്മാനമെത്തുന്നത്.

More Archives >>

Page 1 of 17