News - 2025
യുകെയില്‍ മലയാളി വൈദികന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍ 07-11-2019 - Thursday
നോര്‍ത്താംപ്ടണ്‍: യുകെയിലെ നോര്‍ത്താംപ്ടണ്‍ രൂപതക്കു കീഴിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുവരികയായിരിന്ന മലയാളി വൈദികന്‍ അന്തരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയര്‍ക്കുന്നം സ്വദേശിയായ ഫാ. വില്‍സണ്‍ കൊറ്റത്തില്‍ എംഎസ്‌എഫ്‌എസ് (51) ആണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചത്. കെറ്ററിങ്ങിലെ സെന്റ് എഡ്‌വേര്‍ഡ്സ് ഇടവക ഉത്തരവാദിത്വത്തോടൊപ്പം സെന്‍റ് ഫൌസ്റ്റീന മിഷന്റെ ഡയറക്ടറായും സേവനം ചെയ്തിരിന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. വൈദികന്റെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ (St. Edward's Church, Kettering, NN 157 QQ) മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും.
വന്ദ്യ വൈദികന് പ്രവാചക ശബ്ദം കുടുംബത്തിന്റെ ആദരാഞ്ജലികള്‍