News - 2024
സിസ്റ്റര്‍ റോസ് ടോമിന് ഇന്റര്‍നാഷ്ണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് സമ്മാനിച്ചു
24-12-2019 - Tuesday
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ വര്‍സാംങില്‍ ആതുരശുശ്രൂഷ ചെയ്യുന്ന മലയാളി ഡോക്ടര്‍ സിസ്റ്റര്‍ റോസ് ടോം ആനക്കല്ലിന് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് സമ്മാനിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, ലിബര്‍ട്ടീസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് സിസ്റ്റര്‍ ഡോ. റോസിനെ ആദരിച്ചത്.
മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച സിസ്റ്റര്‍ റോസ് ആരോഗ്യ പരിപാലനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത അരുണാചല്‍ പ്രദേശിലെ വര്‍സാംങ് ഗ്രാമം ആതുര സേവനങ്ങള്‍ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വൈ .എസ് ഖുറേഷിയാണ് അവാര്‍ഡ് സമ്മനിച്ചത്. പാലാ പയസ് മൗണ്ട് സ്വദേശിയായ സിസ്റ്റര്‍ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിന്‍സ് അംഗമാണ്.