News - 2024

38 വര്‍ഷങ്ങള്‍ക്ക് ശേഷം ഷിംലയില്‍ നാളെ ദേവാലയ മണി മുഴങ്ങും

സ്വന്തം ലേഖകന്‍ 24-12-2019 - Tuesday

ഷിംല: ഹിമാചല്‍പ്രദേശ് ആസ്ഥാനമായ ഷിംലയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദേവാലയത്തില്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ ക്രിസ്തുമസ് ദിനത്തില്‍ ദേവാലയ മണി മുഴങ്ങും. തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് നാല് പതിറ്റാണ്ടോളമായി മണി ഉപയോഗ ശൂന്യമായത്. പ്രശ്ന പരിഹാരത്തിന് ആവശ്യമായ ഭാഗങ്ങള്‍ കിട്ടാതെ വന്നതും സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നതിന് കാലതാമസം വരുത്തുകയായിരിന്നു. 1857 ല്‍ ബ്രിട്ടീഷുകാരാണ് ദേവാലയം പണികഴിപ്പിച്ചത്. മീററ്റിലെ സെന്‍റ് ജോണ്‍സ് ദേവാലയത്തിന് ശേഷം ഉത്തരേന്ത്യയില്‍ പണികഴിപ്പിച്ച രണ്ടാമത്തെ കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ചര്‍ച്ച്.1844 ല്‍ നിര്‍മ്മാണം ആരംഭിച്ച ദേവാലയം പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 1857-ലാണ് പൂര്‍ത്തിയായത്. നാളെ ക്രിസ്തുമസ് ദിനത്തില്‍ മൂന്നു പതിറ്റാണ്ടിന് ശേഷം ദേവാലയ മണി മുഴുങ്ങുന്നത് കേള്‍ക്കുവാന്‍ കാത്തിരിക്കുകയാണ് ഷിംലയിലെ വിശ്വാസി സമൂഹം.

More Archives >>

Page 1 of 512