News - 2025
വത്തിക്കാന്‍ ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് അസുലഭ ഭാഗ്യം: പാപ്പ ജ്ഞാനസ്നാനം നല്‍കി
സ്വന്തം ലേഖകന്‍ 13-01-2020 - Monday
റോം: വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ മുപ്പത്തിരണ്ടു കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വിവിധ വ്യക്തികളുടെ മക്കള്‍ക്കാണ് യേശുവിന്റെ ജ്ഞാനസ്നാന തിരുനാളായി സഭ കൊണ്ടാടുന്ന ഇന്നലെ (ജനുവരി 12) പാപ്പ മാമ്മോദീസ നല്‍കിയത്. ജ്ഞാനസ്‌നാനത്തിലൂടെ പരിശുദ്ധാത്മാവ് എന്ന നിധി നമ്മള്‍ കുഞ്ഞുങ്ങള്‍ക്കു നല്കുകയാണെന്നും പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ കുഞ്ഞ് വളര്‍ന്നു വലുതാകുന്നവെന്നും പാപ്പ വിശ്വാസി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ കുര്‍ബാന മധ്യേ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അതില്‍ മാതാപിതാക്കള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലായെന്ന ശ്രദ്ധേയമായ ഓര്‍മ്മപ്പെടുത്തലും പാപ്പ നടത്തി. പരിശുദ്ധാത്മാവില്‍ കുഞ്ഞുങ്ങള്‍ വളരാന്‍ മാതാപിതാക്കള്‍ സഹായിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുവിന്റെ ജ്ഞാനസ്നാന തിരുനാളായി കൊണ്ടാടുന്ന ദിവസം സിസ്റ്റൈന്‍ ചാപ്പലില്‍ കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കുന്ന പാരമ്പര്യത്തിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് തുടക്കമിട്ടത്. ഇത്തവണ 17 ആണ്‍കുട്ടികള്‍ക്കും 15 പെണ്‍കുട്ടികള്‍ക്കുമാണ് അസുലഭ ഭാഗ്യം ലഭിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക