News - 2024

പൗരോഹിത്യ ബ്രഹ്മചര്യത്തില്‍ അയവ്: വിയോജിപ്പ് പ്രകടിപ്പിച്ച് ബെനഡിക്ട് പതിനാറാമന്‍ പാപ്പ

സ്വന്തം ലേഖകന്‍ 13-01-2020 - Monday

വത്തിക്കാന്‍ സിറ്റി: വിവാഹിതരെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നതിനോടുള്ള തന്റെ വിയോജിപ്പ്‌ പരസ്യമാക്കിക്കൊണ്ട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ രംഗത്ത്. വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറക്കൊപ്പം രചിച്ച 'ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചർച്ച്' എന്ന ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം പൗരോഹിത്യ ബ്രഹ്മചര്യത്തില്‍ ഇളവ് വരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും തങ്ങളുടെ ചുമതലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ ബ്രഹ്മചര്യം ആവശ്യമാണെന്നും ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ഈ രണ്ടു ദൈവനിയോഗങ്ങളും (പൗരോഹിത്യവും വിവാഹവും) ഒരുമിച്ച് കൊണ്ടുപോവുക സാധ്യമല്ലെന്നും ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

ആമസോണ്‍ മേഖലയില്‍ പുരോഹിതരുടെ അഭാവം പരിഹരിക്കുന്നതിനായി വിവാഹിതരെ പൗരോഹിത്യത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ ഗ്രന്ഥം പുറത്തു വരാനിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പ് ബുധനാഴ്ചയും (ജനുവരി 15) ഇംഗ്ലീഷ് പതിപ്പ് ഫെബ്രുവരി മാസത്തിലും പുറത്തിറങ്ങുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആമസോണ്‍ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ചേര്‍ന്ന സിനഡിന്റെ അവസാനത്തില്‍ തയ്യാറാക്കിയ രേഖയില്‍ വിവാഹിതരെ പൗരോഹിത്യത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ട്. തെക്കേ അമേരിക്കന്‍ മെത്രാന്‍മാരുടെ പിന്തുണയോട്കൂടിയ ഈ നിര്‍ദ്ദേശം ഇപ്പോള്‍ പാപ്പയുടെ പരിഗണനയിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് പാപ്പ തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 517