India - 2025
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷിക്തനായിട്ട് ഇന്നേക്ക് 48 വര്‍ഷം
13-02-2020 - Thursday
ചങ്ങനാശേരി: നവതി നിറവിലുള്ള ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷിക്തനായിട്ട് ഇന്ന് 48വര്‍ഷം. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പവ്വത്തില്‍ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ പാപ്പയില്‍നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ 1977 ഫെബ്രുവരി 26 കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി.
1977 മേയ് 12 ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറയ്ക്കുശേഷം മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17 ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റു. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1962 ഒക്ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്.