India - 2025
ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ജീവിത നവീകരണത്തിനുമുള്ള ആഹ്വാനം: ബിഷപ്പ് സ്റ്റാന്‍ലി റോമന്‍
13-02-2020 - Thursday
കൊല്ലം: ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ പ്രഘോഷിക്കപ്പെടുന്ന ദൈവവചനം ഓരോ മനുഷ്യ വ്യക്തിയുടെയും അടിസ്ഥാനപരമായ മാനസാന്തരത്തിനും അതുവഴി ജീവിത നവീകരണത്തിനുമുള്ള ആഹ്വാനമാണെന്നും, ആത്മാര്‍ഥമായി അനുതപിച്ചു കൊണ്ട് അത് ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഏവരും തയാറാകണമെന്നും മുന്‍ കൊല്ലം രൂപതാ മെത്രാന്‍ ഡോ.സ്റ്റാന്‍ലി റോമന്‍. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ. ഡൊമിനിക് വാളന്മനാല്‍ ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.
കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ അണിയിച്ചൊരുക്കിയ പന്തലില്‍ വൈകുന്നേരം നാലിന് ആരംഭിച്ച പ്രത്യേക പ്രാര്‍ഥനകളോടെ തുടങ്ങിയ ചടങ്ങുകള്‍ക്ക് കൊല്ലം രൂപതയുടെ കരിസ്മാറ്റിക് നവീകരണത്തിനായുള്ള ഡയറക്ടര്‍ ഫാ.അനില്‍ ജോസ്, സോണല്‍ കോഓര്‍ഡിനേറ്റര്‍ പി.കെ.സേവ്യര്‍, ജനറല്‍ കണ്‍വീനര്‍ വിമല്‍ ആല്‍ബര്‍ട്ട്, വിന്‍സന്റ് തുണ്ടുവിള, അഗസ്റ്റിന്‍ പുല്ലിച്ചിറ, സിസ്റ്റര്‍ ആല്‍ബര്‍ട്ടാ മേരി, ലിന്‍ഡാ ജഫ്രി, ഡാളി ക്ലീറ്റസ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കുമ്പസാരം, രോഗശാന്തി വിടുതല്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ എന്നിവയും ഉണ്ടായിരിക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ 16ന് സമാപിക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക