India - 2025

പ്രോലൈഫ് സമിതി ലോക്‌സഭാ അംഗങ്ങള്‍ക്കു നിവേദനം നല്‍കി

സ്വന്തം ലേഖകന്‍ 15-02-2020 - Saturday

കൊച്ചി: രാജ്യത്തു നിലവിലുള്ള ഗര്‍ഭഛിദ്ര നിയമത്തെ ഉദാരവത്കരിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കെസിബിസി പ്രോലൈഫ് സമിതി ലോക്‌സഭാ അംഗങ്ങള്‍ക്കു നിവേദനം നല്‍കി. ഗര്‍ഭഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയര്‍ത്താനുള്ള തീരുമാനം ഗര്‍ഭഛിദ്രത്തിനു വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കുമെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഈ നീക്കം അരുതെന്നു പറയാന്‍ മുഴുവന്‍ ലോക്‌സഭാ അംഗങ്ങളും മത സാംസ്കാരിക രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും തയാറാകണം. സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്നും നിവേദനത്തില്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമ ഭേദദഗതിക്കു കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയത് ജനുവരി 29നാണ്. ഇതിനെതിരേ വിവിധ മേഖലകളിലും രൂപതകളിലും പ്രതിഷേധസമ്മേളനം, ഉപവാസം, റാലികള്‍, മധ്യസ്ഥപ്രാര്‍ഥന, സംഗമം തുടങ്ങിയ പ്രതിഷേധ പരിപാടികളും പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്നുണ്ടെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അറിയിച്ചു.

കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 302