News - 2024

കോവിഡ് 19: അഫ്ഗാനിസ്ഥാനിലെ ഏക ദേവാലയവും അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍ 31-03-2020 - Tuesday

കാബൂള്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഏക കത്തോലിക്ക ദേവാലയത്തിലെ ശുശ്രൂഷയും താത്ക്കാലികമായി അവസാനിപ്പിച്ചു. കോവിഡ് 19 പശ്ചാത്തലത്തിലാണ് ഭരണകൂട നിര്‍ദ്ദേശത്തെ തുടര്‍ന്നു കാബൂളിലെ ഇറ്റാലിയൻ എംബസ്സിയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം അടക്കുവാന്‍ തീരുമാനിച്ചതെന്ന് ബാര്‍ണബൈറ്റ് വൈദികന്‍ ഫാ. ജിയോവാനി സ്കാലെസ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഞായറാഴ്ച കുര്‍ബാനയില്‍ പോലും പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിന്നു. നിരവധി പേര്‍ രാജ്യത്തു നിന്നു മടങ്ങിയെന്നും മാര്‍ച്ച് 23നാണ് അവസാനമായി പൊതു ജന പങ്കാളിത്തതോടെ ബലിയര്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ വാരത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. പക്ഷേ സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ആ ദിവസങ്ങളില്‍ വ്യക്തിപരമായി ബലിയര്‍പ്പിച്ച് ശുശ്രൂഷകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവപീഡനം ശക്തമായ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തെ അക്രമം കണക്കിലെടുത്ത് പല മിഷന്‍ സമൂഹങ്ങളും നേരത്തെ പിന്‍വാങ്ങിയിരിന്നു. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹവും കാബൂൾ പ്രോ -ബാംബിനി സന്യസ്തരുമാണ് അഫ്ഗാനിൽ അവശേഷിക്കുന്ന മിഷൻ സമൂഹങ്ങൾ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 537