News - 2025
കൊറോണയുടെ നാളുകളില്‍ ആശ്വാസമായി വത്തിക്കാന്റെ ഓണ്‍ലൈന്‍ സമാഹാരം
സ്വന്തം ലേഖകന്‍ 23-04-2020 - Thursday
വത്തിക്കാൻ സിറ്റി: ലോകമെങ്ങും ഭയാനകമായ വിധത്തില്‍ പടര്‍ന്നിരിക്കുന്ന കൊറോണ മഹാമാരിക്കിടെ വിശ്വാസത്തില്‍ ആഴപ്പെടാന്‍ സഹായവുമായി വത്തിക്കാന്റെ പുതിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥന സമാഹരം. വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിക്കാസ്റ്ററി എഡിറ്റ് ചെയ്തിരിക്കുന്ന 192 പേജുള്ള പ്രാര്‍ത്ഥനാ സമാഹാരം ‘സ്‌ട്രോംഗ് ഇൻ ദ ഫെയ്‌സ് ഓഫ് ട്രിബ്യൂലേഷൻ’ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. മഹാമാരിയുടെ കാലത്തു പ്രാധാന്യം നൽകേണ്ട പ്രാർത്ഥനകളും കൂദാശാനുഷ്ഠാനത്തിൽ പാലിക്കേണ്ട കാര്യങ്ങളും പാപ്പയുടെ സന്ദേശങ്ങളും ഉൾപ്പെടുത്തിയ പിഡിഎഫ് രൂപത്തിലുള്ള പുസ്തകം ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. പോര്‍ച്ചുഗീസ് പതിപ്പ് വരും ദിവസങ്ങളില്‍ പുറത്തുവരും.
മൂന്ന് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സഭയുടെ പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ട് പ്രതിസന്ധിയുടെ നാളുകളിൽ നാം നിറവേറ്റേണ്ട പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും അപേക്ഷകളും രണ്ടാമത്തെ ഭാഗത്ത് ദേവാലയത്തിൽ പോകാനാകാത്ത സാഹചര്യത്തിൽ കൂദാശ ജീവിതം സാധ്യമാക്കേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവസാന ഭാഗത്ത്, പരീക്ഷണനാളിൽ നമുക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദേശങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വത്തിക്കാന്റെ സൈറ്റിൽ നിന്ന് പിഡിഎഫ് ഫയലായ പ്രാര്‍ത്ഥനാ സന്ദേശ സമാഹാരം സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ഇംഗ്ലീഷ് വേര്‍ഷന്‍ ഡൗൺലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക