News - 2025
കൊറോണ സഹായ പദ്ധതികളിലും നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത വിവേചനം
സ്വന്തം ലേഖകൻ 01-05-2020 - Friday
അബൂജ: കോവിഡ് 19 വ്യാപനത്തിനിടെ ഭക്ഷ്യവിതരണം ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങളില്‍ നൈജീരിയയിലെ ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന്‍ പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയുടെ വെളിപ്പെടുത്തല്‍. മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിന്റെ ആറിലൊന്ന്‍ ഭക്ഷ്യ റേഷന്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും, മറ്റുള്ളവരെ സഹായിക്കുന്നതിനായി മതന്യൂനപക്ഷമായ ക്രിസ്ത്യാനികളെ മറന്നുവെന്നും നൈജീരിയന്‍ ക്രൈസ്തവര്‍ വെളിപ്പെടുത്തിയതായി അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നു.
പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പ്രഭാതത്തിലാണ് ആഫ്രിക്കയുടെ ഈ ഭാഗമെന്നും, ലോക്ക്ഡൌണിനിടയിലും ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ മൂലമുള്ള സാമ്പത്തിക ആഘാതം, ക്രൈസ്തവരുടെ പാര്‍ശ്വവത്കരണം തുടങ്ങി നിരവധി കാര്യങ്ങള്‍ മതന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഓപ്പണ്‍ ഡോഴ്സിന്റെ വക്താവായ ജോ ന്യൂഹൗസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ കാരണമാണ് കൊറോണ വന്നതെന്ന ആരോപണം വരെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍-ഷബാബ് സൊമാലിയയിലെ ക്രിസ്ത്യാനികളും, മറ്റ് വിജാതീയ രാഷ്ട്രങ്ങളുമാണ് കൊറോണ വ്യാപനത്തിന്റെ കാരണമെന്ന സന്ദേശം മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു വരുന്നുണ്ട്. ഖുറാന്റെ കോപ്പി കത്തിച്ചതിനാല്‍ അല്ലാഹുവിന്റെ കോപമാണിതെന്നു വാദവുമായി ഉഗാണ്ടയിലെ മുസ്ലീം വര്‍ഗ്ഗീയ സംഘടന ചൈനീസ് ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തുന്നുവെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരിന്നു. ഇതെല്ലാം തീര്‍ത്തും അപലപനീയമാണെന്ന് ജോ ന്യൂഹൗസ് പറഞ്ഞു. ബൊക്കോഹറാമും ഇതര ഇസ്ലാമിക തീവ്രവാദി സംഘടനകളും നിലയുറപ്പിച്ചിരിക്കുന്ന നൈജീരിയായില്‍ ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുണ്ടായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക