News - 2025

ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 03-05-2020 - Sunday

വത്തിക്കാന്‍ സിറ്റി: മഹാമാരിയെ അഭിമുഖീകരിക്കുന്ന ലോക രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (02/05/20) കാസ സാന്ത മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഈ നിയോഗവുമായി പാപ്പ പ്രാര്‍ത്ഥിച്ചു. “നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിലും പാപ്പ പ്രാര്‍ത്ഥന ആഹ്വാനം നടത്തി. സ്വന്തം ജനങ്ങളുടെ സംരക്ഷണ ചുമതലയുള്ള ഭരണാധികാരികൾക്ക് കർത്താവ് കരുത്തേകുന്നതിനും, പ്രതിസന്ധികളുടെ അവസരങ്ങളിൽ ജന നന്മയെ കരുതി ഏറെ ഐക്യത്തിൽ വർത്തിക്കണമെന്നും സംഘർഷമല്ല ഐക്യമാണ് മഹത്തരമെന്നും അവർ മനസ്സിലാക്കുന്നതിനും വേണ്ടി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചത്.

More Archives >>

Page 1 of 545