News - 2025
നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിന് പുതിയ ഡിസൈന്‍ പരിഗണിക്കില്ല
പ്രവാചക ശബ്ദം 10-07-2020 - Friday
പാരീസ്: അഗ്‌നിബാധയില്‍ ഏറെ നാശമുണ്ടായ ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിന് മറ്റു ഡിസൈനുകള്‍ പരിഗണിക്കില്ലായെന്ന് ഫ്രഞ്ച് ഭരണകൂടം. ദേവാലയം എങ്ങനെയായിരുന്നോ അങ്ങനെതന്നെ പണിയണമെന്നാണ് പൊതുഅഭിപ്രായമെന്ന് ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി റോസ്ലിന്‍ ബാഷ്ലെറ്റ് പറഞ്ഞു. അഗ്നിബാധയില്‍ നശിച്ച മേല്‍ക്കൂരയ്ക്കും സ്തൂപികയ്ക്കും പകരം പുതിയ ഡിസൈനുകള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തള്ളികളഞ്ഞു കൊണ്ടാണ് ഫ്രഞ്ച് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക