India - 2025

സംവരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കരുത്: കത്തോലിക്ക കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഇന്ന്

പ്രവാചക ശബ്ദം 07-08-2020 - Friday

കൊച്ചി: സംവരണേതര വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണം കേരള സര്‍ക്കാര്‍ അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് രൂപത കമ്മിറ്റികള്‍ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. ചങ്ങനാശേരി അതിരൂപതയില്‍ പ്രസിഡന്റ് വര്‍ഗീസ് ആന്റണി നേതൃത്വം നല്‍കുന്ന ഉപവാസ സമരം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതയില്‍ പ്രസിഡന്റ് ബേബി പെരുമാലില്‍ നേതൃത്വം നല്‍കും.

മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. പാലായില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ നേതൃത്വം നല്‍കുന്ന സമരം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപതയില്‍ പ്രസിഡന്റ് തോമസ് ആന്റണി നേതൃത്വം നല്‍കും. മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതയില്‍ ഗ്ലോബല്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍ നേതൃത്വം നല്‍കുന്ന സമരം കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും.

More Archives >>

Page 1 of 337