India - 2025
കെസിബിസി ദുഃഖം രേഖപ്പെടുത്തി
08-08-2020 - Saturday
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മരിക്കുകയും അന്‍പതിലേറെ പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തില്‍ കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി സമ്മേളനം പ്രത്യേക പ്രാര്‍ത്ഥന നടത്തി. കനത്ത മഴയുടെ ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.