India - 2025
മാര്‍ച്ച് മുതല്‍ മരണമടഞ്ഞവരെ സ്മരിച്ച് ചങ്ങനാശേരി അതിരൂപത ഒരേസമയം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും
10-08-2020 - Monday
ചങ്ങനാശേരി: കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ നാളിതുവരെ മരണമടഞ്ഞ വൈദികരെയും സന്യസ്തരെയും അല്‍മായരെയും അനുസ്മരിച്ച് ചങ്ങനാശേരി അതിരൂപത ഒരുമിച്ച് 14നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 14ന് രാവിലെ 6.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതേ സമയത്തു തന്നെ അതിരൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയുടെ യൂട്യൂബ് ചാനലായ മാക്ക് ടിവിയിലൂടെ സംപ്രേഷണം ചെയ്യും.
കോവിഡ് ബാധിതരായി മരിച്ചവര്‍, സഭാപരമായ മൃതസംസ്‌കാര ശുശ്രൂഷകള്‍ ലഭിക്കാത്തവര്‍, മരണമടഞ്ഞ പ്രിയപ്പെട്ടവരെ കാണുവാന്‍ സാധിക്കാത്തവര്‍, മാനസിക പിരിമുറുക്കം സഹിക്കാനാവാതെ മരണപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരേയും അന്നത്തെ കുര്‍ബാനയില്‍ പ്രത്യേകമായി ഓര്‍ക്കും. പ്രളയദുരിതങ്ങളില്‍നിന്നും ജനങ്ങള്‍ രക്ഷനേടുന്നതിനും കൃഷിയിടങ്ങളുടെയും വിളകളുടെയും സംരക്ഷണത്തിനും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ദിനമായ അന്ന് അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടിയുള്ള നിയോഗങ്ങളും വിശുദ്ധ കുര്‍ബാനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു.