India - 2025

സമരിറ്റൻസ് കോവിഡ് പ്രതിരോധസേനയ്ക്ക് പരിശീലനം നൽകി

പ്രവാചക ശബ്ദം 08-09-2020 - Tuesday

മാനന്തവാടി: മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലിൽ രൂപികരിച്ച സമരിറ്റൻസ് സന്നദ്ധ സേനയ്ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മാനന്തവാടി രൂപതയുടെ 13 മേഖലകളിൽനിന്നായി 402 അംഗങ്ങളാണ് സമരിറ്റൻസ് മാനന്തവാടി സന്നദ്ധ സേനയിൽ അംഗങ്ങളായുള്ളത്. ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് സന്നദ്ധ സേനയിലെ ആദ്യ ബാച്ചിനുള്ള പരിശീലനം സംഘടിപ്പിച്ചു. കോവിഡ് വൈറസ് ബാധയാൽ മരണപ്പെടുന്ന വ്യക്തികളുടെ മരണാനന്തര ചടങ്ങുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ അസി. പോലീസ് സർജൻ ഡോ. ബിബിൻ, ഡോ. മഹേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. സമരിറ്റൻസ് മാനന്തവാടിയുടെ സേവനം ആവശ്യം വരുന്ന മുറയ്ക്ക് ജാതി മത ദേതമെന്യേ എവർക്കും ലദ്യമാക്കുമെന്ന് ജനറൽ കോ-ഓർഡിനേറ്റർ ഫാ. പോൾ കൂട്ടാല അറിയിച്ചു. പൂർണ്ണമായും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ജനറൽ മാനേജർ ഫാ. ഷിജു ഐക്കരക്കാനായിൽ, ജനറൽ ക്യാപ്റ്റൻ ബിബിൻ ചെമ്പക്കര, ഫാ. ആന്റോ മമ്പള്ളിൽ, ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, രഞ്ജിത്ത് മുതുപ്ലാക്കൽ, ഡോ. കെ.പി സാജു എന്നിവർ നേതൃത്വം നൽകി.

More Archives >>

Page 1 of 344