India - 2024

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

പ്രവാചക ശബ്ദം 15-09-2020 - Tuesday

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം സംസ്‌കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. 1956ലെ ഹിന്ദു വിവാഹ നിയമവും സ്‌പെഷല്‍ വിവാഹ നിയമവും പ്രകാരം വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരേ ലിംഗത്തില്‍ പെട്ടവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്വവർഗ വിവാഹങ്ങൾക്കു റജിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്നു ഹർജിക്കാർക്കുവേണ്ടി രാഘവ് അവസ്തി വാദിച്ചു. ഇത്തരത്തിൽ റജിസ്ട്രേഷൻ നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങൾ അടുത്ത മാസം 21ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നൽകാൻ കോടതി നിർദേശിച്ചു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

രാജ്യത്തെ സംസ്കാരമാണു നിയമത്തിൽ ക്രോഡീകരിച്ചിട്ടുള്ളത്. അനുവദനീയമല്ലാത്ത ബന്ധങ്ങൾ, ഭാര്യയ്ക്കുള്ള പ്രത്യേക അവകാശങ്ങൾ, പ്രായപരിധികൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498–എ വകുപ്പിലൂടെ ഭാര്യയ്ക്കു നൽകുന്ന പ്രത്യേക പരിരക്ഷ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. നിയമത്തിലില്ലാത്തത് അനുവദിക്കാൻ കോടതിക്കാവില്ല. 2018ൽ നവതേജ് സിങ് ജോഹർ കേസിലെ വിധിയിലൂടെ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കുക മാത്രമാണു സുപ്രീം കോടതി ചെയ്തത്– എസ്ജി വാദിച്ചു.

More Archives >>

Page 1 of 346