India - 2025
മാര്‍ സ്ലീവാ മെഡിസിറ്റി ജനം ഹൃദയത്തിലെറ്റെടുത്ത പ്രസ്ഥാനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
15-09-2020 - Tuesday
പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ജനം ഹൃദയത്തിലെറ്റെടുത്ത പ്രസ്ഥാനമാണെന്നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മാര്‍ സ്ലീവാ മെഡിസിറ്റി ആശീര്‍വദിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മെഡിസിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. ചേര്‍പ്പുങ്കല്‍ പ്രദേശത്തു മെഡിക്കല്‍ വിദ്യാഭ്യാസം നല്കാന്‍ പാലാ രൂപതയുടെ സ്വന്തമായ മെഡിസിറ്റിക്കു സാധിച്ചെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു. ആശുപത്രിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രി അങ്കണത്തില്‍ പതാകയുയര്‍ത്തി.
തുടര്‍ന്നു നടന്ന ചടങ്ങില്‍, നിര്‍ധന രോഗികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പേട്രന്‍സ് കെയര്‍ മെഡിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിനു നല്‍കി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സൗജന്യമായി ചികിത്സയെത്തിക്കുക എന്ന മഹത്തായ ലക്ഷ്യം വച്ചു രൂപം നല്‍കിയ പദ്ധതിയാണ് പേട്രന്‍സ് കെയര്‍. ഇതിനോടകം തന്നെ 200 ഡയാലിസിസും ഒരു ശസ്ത്രക്രിയയും സൗജന്യമായി നല്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മാര്‍ കല്ലറങ്ങാട്ട് അറിയിച്ചു. മെഡിസിറ്റിയുടെ ടെലിവിഷന്‍ പരസ്യവും ബിഷപ്പ് അനാവരണം ചെയ്തു.
ആശുപത്രിയുടെ ഇതുവരെയുള്ള വളര്‍ച്ചയെ പ്രശംസിച്ച ബിഷപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മാനേജ്‌മെന്റ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു സ്റ്റാഫുകള്‍ എന്നിവരെ മികച്ച സേവനം കാഴ്ചവച്ചതിന് അഭിനന്ദിച്ചു. 2,000 പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്ന രീതിയില്‍ ആശുപത്രിയെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തിനായി ഏവരും പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ്പ് ആതുര ശുശ്രൂഷ കേന്ദ്രസ്ഥാനത്തു നിര്‍ത്തി, െ്രെകസ്തവ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നു സേവിക്കുക, പങ്കിടുക, സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി ഏവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍, രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.