News - 2025

ഇക്വഡോര്‍ കര്‍ദ്ദിനാള്‍ വേലെ ചിറിബോഗ ദിവംഗതനായി

പ്രവാചക ശബ്ദം 20-11-2020 - Friday

ക്വീത്തോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ക്വീത്തോ അതിരൂപതാധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ വേലെ ചിറിബോഗ ദിവംഗതനായി. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍മൂലം എണ്‍പത്തിയാറാമത്തെ വയസ്സിലായിരുന്ന അന്ത്യം. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ക്വീത്തോയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ആല്‍ഫ്രേദൊ മത്തേവൊ എസ്.ഡി.ബി.ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. നീണ്ടകാല സഭാശുശ്രൂഷയില്‍ ദൈവത്തോടും ഏറെ വിശ്വസ്തനും ത്യാഗപൂര്‍ണ്ണനുമായിരുന്ന കര്‍ദ്ദിനാള്‍ ചിറിബോഗയ്ക്ക് കരുണാമയനായ ദൈവം നിത്യശാന്തി നല്കട്ടെയെന്ന്‍ കുറിച്ച പാപ്പ, സഭാസ്നേഹിയായ അജപാലകന്‍റെ നിര്യാണത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും അജഗണങ്ങളെയും അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കണമെന്നും പ്രസ്താവിച്ചു. 2010ല്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ആര്‍ച്ചുബിഷപ്പ് ചിറിബോഗയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. 2013ല്‍ ഫ്രാന്‍സിസ് പാപ്പയെ സഭാതലവനായി തെരഞ്ഞെടുത്ത കണ്‍സിസ്റ്ററിയില്‍ അദ്ദേഹം പങ്കെടുത്തിരിന്നു.

More Archives >>

Page 1 of 601