News - 2025
കാലിഫോര്‍ണിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു: മൂന്നുപേര്‍ ആശുപത്രിയില്‍
പ്രവാചക ശബ്ദം 24-11-2020 - Tuesday
സാന്‍ജോസ്: കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയിലെ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിലുണ്ടായ അക്രമത്തില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാത്രി 7:54ന് സാന്‍ ഹോസെയിലെ പ്രൊട്ടസ്റ്റന്‍റ് ആരാധനാലയമായ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ഏതാനും പേര്‍ക്കു കുത്തേറ്റുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും സാന്‍ജോസ് പോലീസും മേയര്‍ സാം ലിക്കാര്‍ഡോയും പറഞ്ഞു. അക്രമിയെ അറസ്റ്റ്‌ചെയ്തതായി മേയര്‍ ട്വീറ്റ് സാം ആദ്യം ട്വീറ്റ് ചെയ്തുവെങ്കിലും ഏതാനും സമയത്തിനുശേഷം അതു പിന്‍വലിച്ചു. അന്വേഷണപുരോഗതിയെക്കുറിച്ചു പോലീസില്‍ നിന്നു വിവരം ലഭിക്കുന്നതേയുള്ളു എന്ന പ്രസ്താവന ഇതിനു പിന്നാലെ പുറത്തിറങ്ങി.
പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തതായി സാൻ ജോസിലെ പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് ശുശ്രൂഷകള്‍ ഒന്നും നടക്കുന്നില്ലായിരിന്നു. തണുപ്പിനെ അതിജീവിക്കാന്‍ പള്ളിയിലേക്ക് കൊണ്ടുപോയവരാണ് അക്രമത്തിന് ഇരയായതെന്ന്‍ പോലീസ് പറയുന്നു. അക്രമത്തിന്റെ ഓരോ ഇരയ്ക്കും കുറഞ്ഞത് ഒരു കുത്തേറ്റ മുറിവുണ്ട്. സംഭവസ്ഥലത്ത് തന്നെ ഒരു പുരുഷന്‍ മരിച്ചിരിന്നു. പിന്നീട് ഒരു സ്ത്രീ ആശുപത്രിയിൽവെച്ച് മരിച്ചു. പുരുഷന്മാരായ മറ്റ് മൂന്നു പേര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക