India - 2025
സ്നേഹ സന്ദർശനത്തെ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കുന്നത് വേദനാജനകം: തിരുവല്ല അതിരൂപത
പ്രവാചകശബ്ദം 27-09-2021 - Monday
തിരുവല്ല : സീറോ മലബാര്‍ സീറോ മലങ്കര സഭകളുടെ ഇടയിൽ നിലനില്ക്കുന്ന ഊഷ്മളമായ ബന്ധവും, സ്നേഹവും ഓർമ്മപെടുത്തുന്ന സ്നേഹ സന്ദർശനങ്ങൾ പോലും ഇരുസഭകളിലെയും സാധാരണ വിശ്വാസികളെ തമ്മിൽ അകറ്റുന്ന വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നത് അത്യന്തം വേദനാജനകമാണെന്ന് തിരുവല്ല അതിരൂപത. കഴിഞ്ഞ ദിവസം മലങ്കര സുറിയാനി കത്തോലിക്ക സഭാ സുനഹദോസ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തമാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ക്ലീമീസ് ബാവാ സഭയിൽ ഒറ്റപ്പെടുന്നു എന്ന തരത്തിൽ ചിലര്‍ പ്രചരണം നടത്തിയ പശ്ചാത്തലത്തിലാണ് തിരുവല്ല അതിരൂപത ഫേസ്ബുക്കിലൂടെ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സെപ്തംബർ 23ന് ഉച്ചയ്ക്കു ശേഷം മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പിതാക്കൻമാർ തിരുവല്ലാ അതിഭദ്രാസന കേന്ദ്രമായ മേരിഗിരി അരമനയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ അടിയന്തിര സുന്നഹദോസ് കൂടിയപ്പോള്‍ പ്രസ്തുത യോഗത്തിൽ സാമൂഹിക തിന്മകൾക്ക് എതിരെ സഭയും സമൂഹവും ഏകയോഗമായി മുന്നേറണമെന്ന് ആവശ്യപ്പെട്ടുവെന്നും ബാവായുടെ നിർദ്ദേശപ്രകാരമാണ് മലങ്കര സുറിയാനി കത്തോലിക്ക സഭാ സുനഹദോസ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിക്കണമെന്ന് തീരുമാനിച്ചതെന്നും തിരുവല്ല അതിരൂപത വ്യക്തമാക്കി.
കേരളത്തിലെ മത സാമുദായിക സൗഹൃദാന്തരീക്ഷം നിലനിർത്തുവാൻ കാതോലിക്കാ ബാവാ നടത്തുന്ന പരിശ്രമങ്ങളെ സൂന്നഹദോസിൽ പിതാക്കൻമാർ പ്രത്യേകം അഭിനന്ദിച്ചു. മുൻഗാമികളെ പോലെ വ്യത്യസ്ത മതവിഭാഗങ്ങളെയും, സഭാ വിഭാഗങ്ങളേയും ചേർത്തു പിടിക്കുന്ന ബാവായുടെ സമീപനവും നേതൃത്വവും പൊതു സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക