India - 2025

ദുരിതബാധിത പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി വിജയപുരം രൂപത

പ്രവാചകശബ്ദം 26-10-2021 - Tuesday

കോട്ടയം: കനത്തമഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടങ്ങളുണ്ടായ മുണ്ടക്കയം, ഏന്തയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളിലെ ഭവനങ്ങളും ദുരിതാശ്വാസക്യാന്പുകളും കെസിവൈഎം വിജയപുരം രൂപത സമിതി സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. രൂപതയിലെ 40 കെസിവൈഎം പ്രവര്‍ത്തകര്‍ മുണ്ടക്കയം, ഏന്തയാര്‍, കൂട്ടിക്കല്‍, തെക്കേമല എന്നീ പ്രദേശങ്ങളിലെ വീടുകളിലും കിണറുകളിലും കെട്ടിടങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കംചെയ്തു.

നേരത്തെ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ കോട്ടയം മുനിസിപ്പാലിറ്റിയിലെയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ റെസ്ക്യൂ കിറ്റുകൾ വിതരണം ചെയ്‌തു. ദുരന്ത ലഘൂകരണ ഉപകരണകളായ ലൈഫ് ജാക്കറ്റ് , ടോർച്, ഫസ്റ്റ് എയ്ഡ് ബോക്സ്, റെയ്ൻ കോട്ട്, വിസിൽ, നൈലോൺ വടം, ബാഗ്, ബൂട്ട് തുടങ്ങിയവയാണ്‌ റെസ്ക്യൂ കിറ്റിൽ ഉള്ളത്.

സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും അസ്സീസി ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ മുണ്ടക്കയം സെന്റ്. ആന്റണിസ് സ്കൂളിലും, സെന്റ്.ജോസഫ്‌ സ്കൂളിലും പ്രളയ ബാധിതർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തിയിരിന്നു. ക്യാമ്പിൽ സൗജന്യ വൈദ്യപരിശോധനയും,ഒപ്പം സൗജന്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും വിതരണം നടത്തി.

More Archives >>

Page 1 of 423