India - 2025

വിവിധ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്കു അപേക്ഷിക്കാം: മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അവസാന തീയതി ഇന്ന്

പ്രവാചകശബ്ദം 27-10-2021 - Wednesday

മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങി അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ സുവര്‍ണ്ണ അവസരം. സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു മുന്‍വര്‍ഷങ്ങളില്‍ നിന്ന്‍ വിപരീതമായി ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഇതില്‍ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്.

പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് ‍

എസ്എസ്എല്‍സി/പ്ലസ്ടു, വിഎച്ച്എസ്ഇ യില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രിയ്ക്ക് 80 ശതമാനവും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‍ ഒക്ടോബര്‍ 27 .

APPLY ONLINE

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് ‍

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിങ് ഡിപ്ലോമ/പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ക്രൈസ്തവ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. മെറിറ്റ് സീറ്റ് നേടിയവര്‍ക്കാണ് അവസരം. അവസാന തീയതി 20/11/2021.

APPLY ONLINE

പ്രിമെട്രിക് സ്‌കോളര്‍ഷിപ്പ് ‍

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നീരേഖകള്‍ ആവശ്യമാണ്. അവസാനതീയതി നവംബര്‍ 15.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ‍

പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന വിഭാഗങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അവസരം. അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, എസ്എസ്എല്‍സി ബുക്ക്, കഴിഞ്ഞവര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, നടപ്പുവര്‍ഷത്തെ ഫീസടച്ച രസീത് രേഖകള്‍ അനുബന്ധമായി നല്‍കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30.

മെറിറ്റ് കം സ്‌കോളര്‍ഷിപ്പ് ‍

വിവിധ ടെക്‌നിക്കല്‍ കോഴ്‌സുകളിലും പ്രഫഷണല്‍ കോഴ്‌സുകളിലും പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് മെറിറ്റ് കം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനവസരം. അപേക്ഷിക്കാനായി ആധാര്‍ കാര്‍ഡ്, പാസ്ബുക്ക്, മുന്‍വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ്, കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകരുടെ ഫോട്ടോ, എസ്എസ്എല്‍സി ബുക്ക്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, നടപ്പു വര്‍ഷത്തെ ഫീസടച്ച രസീത് എന്നിവ അനുബന്ധമായി നല്‍കണം.അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ‍

നിലവില്‍ ബിരുദ കോഴ്‌സിന് ഒന്നാംവര്‍ഷം പഠിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്. ഹയര്‍ സെക്കന്‍ഡറി!/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ഡുറി കോഴ്‌സുകള്‍ക്ക് കുറഞ്ഞത് 80 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30.

അപേക്ഷയോടൊപ്പം അനുബന്ധമായി ചേര്‍ക്കേണ്ട രേഖകള്‍ താഴെപ്പറയുന്നു. ആധാര്‍ കാര്‍ഡ്, ഫോട്ടോ, എസ്എസ്എല്‍സി ബുക്ക്, കഴിഞ്ഞവര്‍ഷത്തെ മാര്‍ക്കറ്റ് ലിസ്റ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, നടപ്പു വര്‍ഷത്തെ ഫീസടച്ച രസീത്.

More Archives >>

Page 1 of 423