India - 2024

കത്തോലിക്ക കോൺഗ്രസ് കേരളത്തിലുടനീളം സമരങ്ങൾ സംഘടിപ്പിക്കും

പ്രവാചകശബ്ദം 30-10-2022 - Sunday

കൊച്ചി: റബർ, നെല്ല്, നാളികേരം, പൈനാപ്പിൾ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ വിലയിടിവിലും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്ക യറ്റത്തിലും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കേരളത്തിലുടനീളം ശക്തമായ സമരങ്ങൾ സംഘടിപ്പിക്കും. യൂണിറ്റ്, രൂപത, സംസ്ഥാന തലങ്ങളിൽ ആരംഭിക്കുന്ന സമരങ്ങളുടെ പ്രഖ്യാപന കൺവൻഷൻ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യവും കീടബാധകളും മൂലം കുരുമുളക്, ഏലം ഉൾപ്പെടെയുള്ള പ്രധാനവി ളകളുടെ ഉത്പാദന ക്ഷമത കുറഞ്ഞു. അനിയന്ത്രിതമായ റബർ ഇറക്കുമതി കർഷകരെ ഇല്ലാതാക്കുന്നു.

കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. വിവിധ ബാങ്കുകളിൽനിന്നു വായ്പ എടുത്ത 63 ശതമാനം കർഷകരുടെയും വീടും വസ്തുക്കളും പണയത്തിലാണ്.14 ശതമാനം പേർ ജപ്തി ഭീഷണി നേരിടുന്നു. കാർഷി ക വായ്പകളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിലും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 490