India - 2025
മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും കേസ്
പ്രവാചകശബ്ദം 02-12-2022 - Friday
വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും കേസ്. വികാരി ജനറാൾമാരായ രണ്ടുപേരും പത്ത് വികാരിമാരും ഉൾപ്പെടെ 16 പേർക്കെതി രേയും കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയുമാണ് പുതിയ കേസ്. തുറമുഖനിർ മാണത്തിന് കല്ലുമായി വന്ന ടിപ്പർ ലോറികളെ സമരപ്പന്തൽ പൊളിച്ച് കടത്തിവിടാനു ള്ള അധികൃതരുടെ ശ്രമത്തിനെതിരേ കഴിഞ്ഞ 27നു നടന്ന സംഘർഷവുമായി ബന്ധ പ്പെടുത്തിയും വിഴിഞ്ഞം പോലീസ് കേസെടുത്തിരുന്നു.
സമരപ്പന്തലിൽ എത്താതിരുന്ന ആർച്ച്ബിഷപ്പിനും സഹായമെത്രാനുമെതിരെ കേസെടുത്തതിൽ പ്രതിഷേധമുയരുന്നതിനിടയിലാണ് അന്യായമായി സംഘം ചേരൽ, കോടതി ഉത്തരവ് ലംഘിച്ച് അദാനി പോർട്ടിലെ അതീവസുരക്ഷാ മേഖലയിൽ കട ന്നുകയറി നിർമാണ പ്രവർത്തനം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് ഐപിസി 143, 145, 149, 109, 188,447 എന്നീ വകുപ്പുകൾ ചേർത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ കൂടാതെ മോൺ. യൂജിൻ എച്ച്. പെരേര, മോ ൺ.ജോസഫ്, വികാരിമാരായ ഫാ.ലോറൻസ് കുലാസ്, ഫോ. ജോർജ് പാട്രിക്, ഫാ. ഫ്ലാബിയസ് ഡിക്രൂസ്, ഫാ. മൈക്കിൾ തോമസ്, ഫാ. സജിൻ, ഫാ. അഷിൻ ജോൺ, ഫാ. ആന്റണി, ഫാ.എ.ആർ. ജോൺ എന്നിവരെയും പ്രതിചേർത്തു.