News - 2025
ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി അറുപതിനായിരം പേർ ഒപ്പിട്ട ഹർജി
സ്വന്തം ലേഖകന്‍ 16-01-2017 - Monday
രാമപുരം: യമനിൽ ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഭീമ ഹർജി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കും. ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച സങ്കട ഹർജിയിൽ അറുപതിനായിരം പേരാണ് ഒപ്പിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭീമ ഹർജി പ്രധാനമന്ത്രിയ്ക്ക് കൈമാറും.
ഫാ. ടോമിന്റെ രാമപുരത്തെ വീട്ടില്‍ എത്തിയ പ്രതിപക്ഷ നേതാവ് താന്‍ അവിടെ കണ്ടത് വികാരഭരിതമായ അന്തരീക്ഷമായിരിന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വസതിയിൽ കാലെടുത്തു വച്ചപ്പോൾ തന്നെ പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. മോചനത്തിനു പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
സങ്കട ഹര്‍ജി ഇടുക്കി ഡിസിസി അധ്യക്ഷൻ ഇബ്രാഹിം കുട്ടി കല്ലാറിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ പ്രതീക്ഷയുടെ ഒരു തിരയിളക്കം ഫാദർ ടോമിന്റെ സഹോദരൻ ഡേവിസിന്റെ കണ്ണുകളിൽ കണ്ടു. യോജിച്ച മുന്നേറ്റത്തിലൂടെ വൈദികന്റെ മോചനം സാധ്യമാകും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. വൈദികനെ ഉടൻ ഇന്ത്യയിലെത്തിക്കാൻ ആത്മാർത്ഥമായ ശ്രമം കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
