News - 2025
ഓപ്പൂസ് ദേയിക്ക് പുതിയ അധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 25-01-2017 - Wednesday
വത്തിക്കാൻ സിറ്റി: വിശുദ്ധിയിലേയ്ക്കുള്ള വിളി ലോകമാസകലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ജോസ് മരിയ എസ്ക്രിവ ആരംഭിച്ച ഓപുസ് ദേയി സമൂഹത്തിന്റെ തലവനായി മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസിനെ തിരഞ്ഞെടുത്തു. ജനുവരി 23നു പുതിയ തലവനെ തിരഞ്ഞെടുക്കാനായി ഓപ്പൂസ് ദേയിയിലെ അംഗങ്ങള്‍ ചേര്‍ന്ന സമ്മേളനത്തിലാണ് വിശ്വാസ തിരുസംഘത്തിന്റെ കണ്സല്ട്ടുമാരില് ഒരാളായ മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസിനെ സംഘടനയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
2014 മുതൽ പ്രസ്ഥാനത്തിന്റെ തലവൻ ബിഷപ് ഹാവിയർ എച്ചെവാരിയയുടെ സഹായിയായി മോൺസിഞ്ഞോർ ഫെർണാണ്ടോ പ്രവര്‍ത്തിച്ചിരിന്നു. വിശുദ്ധ എസ്ക്രിവയുടെ മൂന്നാമത്തെ പിൻഗാമിയാണ് മോൺ. ഒകാരിസ്. താമസിയാതെ ഇദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയര്‍ത്തും. 1928-ൽ സ്പെയിനിലാണ് വിശുദ്ധ ജോസ് മരിയ എസ്ക്രിവാ ആണ് ഓപുസ് ദേയി ആരംഭിച്ചത്. 1950-ൽ പയസ് പന്ത്രണ്ടാമന് പാപ്പയാണ് സംഘടനയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.