News - 2025
നയപ്രഖ്യാപന പ്രസംഗത്തിൽ കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ അനുസ്മരിച്ച് രാഷ്ട്രപതി
സ്വന്തം ലേഖകന്‍ 01-02-2017 - Wednesday
ന്യൂഡൽഹി: നയപ്രഖ്യാപന പ്രസംഗത്തിൽ കൊൽക്കത്തയിലെ വിശുദ്ധ തെരേസയെ പറ്റി പ്രത്യേകം പരാമര്‍ശിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖർജി. മദർ തെരേസയുടെ നിസ്വാർഥ സേവനം നമുക്കെല്ലാവർക്കും ഉൗർജം പകരുന്നതാണെന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ മതസൗഹാർദ്ദം സ്വരഭേദങ്ങളുള്ള ഒരു സിത്താറിന്റെ തന്ത്രികൾക്കു തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"വിവിധ വിശ്വാസങ്ങളിലും മതങ്ങളിലും പെട്ടവർ ഒരുമിച്ച് നിന്ന് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. ബാബ ബന്ദ സിംഗിന്റെ 300-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ ത്യാഗവും ധൈര്യവും അനുസ്മരിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഈയടുത്ത് വിശുദ്ധ പദവിയിലെത്തിയ മദർ തെരേസയുടെ നിസ്വാർഥ സേവനങ്ങളെയും നമുക്കൊരുപോലെ വിലമതിക്കുന്നതാണ്". രാഷ്ട്രപതി പറഞ്ഞു.
ക്രൈസ്തവർ, മുസ്ലിങ്ങൾ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങൾ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ സമഗ്ര വികസനത്തിന്റെ കാര്യത്തില്‍ നാം മുൻകൈയെടുക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സ്കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ഏർപ്പെടുത്തുന്നുണ്ട്. പഠനത്തോടൊപ്പം ജോലിയും പരിശീലിപ്പിക്കുന്ന നൈപുണ്യ വികസന പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.